യൂത്ത് കോണ്ഗ്രസിന്റെ നിയമസഭാ മാര്ച്ചില് സംഘര്ഷം
പ്രവര്ത്തകര് ബാരിക്കേഡ് മറിച്ചിടാന് ശ്രമിച്ചതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം: എല്ഡിഎഫ് സര്ക്കാരിനെതിരായ ബാര് കോഴ ആരോപണത്തില് എക്സൈസ്, ടൂറിസം മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്ഗ്രസിന്റെ നിയമസഭാ മാര്ച്ചില് സംഘര്ഷം. പ്രവര്ത്തകര് ബാരിക്കേഡ് മറിച്ചിടാന് ശ്രമിച്ചതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാര്ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് സംഘര്ഷത്തിലേക്ക് നീങ്ങിയത്. ആദ്യം പ്രവര്ത്തകര് കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു.എന്നാല് പിന്നീട് ബാരിക്കേഡ് മറിച്ചിടാന് ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്ഷാവസ്ഥ തുടരുകയാണ്.