അധ്യാപകരുടെ താല്‍കാലിക നിയമനം
താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് 15 മുതല്‍ 17 വരെ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം
 
                                    കണ്ണൂർ : ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍   2024 - 25 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവുകളുണ്ട്. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് 15 മുതല്‍ 17 വരെ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
വിഷയം, തീയതി, സമയം എന്ന ക്രമത്തില്‍. അസി.പ്രൊഫസര്‍ കോമേഴ്‌സ് - മെയ് 15 രാവിലെ 10മണി. അസി.പ്രൊഫസര്‍ മാത്തമാറ്റിക്‌സ്, ഹിന്ദി - ഉച്ചക്ക് രണ്ട് മണി. അസി.പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ് - 16ന് രാവിലെ 10 മണി, അസി.പ്രൊഫസര്‍ മലയാളം, ഇലക്‌ട്രോണിക്‌സ് - ഉച്ച രണ്ട് മണി. അസി.പ്രൊഫസര്‍ ഇംഗ്ലീഷ്, ജേര്‍ണലിസം - 17 ന് രാവിലെ 10 മണി.യോഗ്യത: യു ജി സി നിബന്ധന പ്രകാരം.  യു ജി സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും.  ഫോണ്‍: 0497 2877600, 8547005059.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            