വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി
60,000 രൂപയിൽ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന് അടക്കാനുളളത്

പത്തനംതിട്ട : വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. 60,000 രൂപയിൽ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന് അടക്കാനുളളത്. എട്ടുമാസത്തെ തുക അടക്കാതായതോടെ ഇന്ന് രാവിലെയാണ് കെ.എസ്.ഇ.ബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്.108 സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.