അവശ്യസർവീസ് വോട്ടർമാർക്ക് വോട്ട് ചെയ്യാം ഏപ്രിൽ 20 മുതൽ 22 വരെ
കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ വോട്ടവകാശമുള്ള അവശ്യസർവീസിലെ വോട്ടർമാർക്ക് ഏപ്രിൽ 20, 21, 22 തീയതികളിൽ പോസ്റ്റൽ വോട്ടിംഗ് സെന്റർ വഴി വോട്ട് രേഖപ്പെടുത്താം
 
                                കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ വോട്ടവകാശമുള്ള അവശ്യസർവീസിലെ വോട്ടർമാർക്ക് ഏപ്രിൽ 20, 21, 22 തീയതികളിൽ പോസ്റ്റൽ വോട്ടിംഗ് സെന്റർ വഴി വോട്ട് രേഖപ്പെടുത്താം. കോട്ടയം ബസേലിയസ് കോളജിലാണ് പോസ്റ്റൽ വോട്ടിംഗ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. ഫോം 12 ഡി അപേക്ഷ നൽകി അനുമതി ലഭിച്ചവർക്കാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, വകുപ്പിന്റെ/സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തണം.  
സംസ്ഥാനത്ത് പൊലീസ്, അഗ്നിരക്ഷാസേന, ജയിൽ, എക്‌സൈസ്, മിൽമ, ഇലക്ട്രിസിറ്റി, ജലഅതോറിറ്റി, കെ.എസ്.ആർ.ടി.സി., ട്രഷറി, ആരോഗ്യസർവീസസ്, വനം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            