ഏലൂരില്‍ ആരോഗ്യ സര്‍വേ നടത്തുന്ന കാര്യം പരിഗണിക്കമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി.
മൂന്നാഴ്ചക്കകം വിഷയത്തില്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കൊച്ചി: ഏലൂരില്‍ ആരോഗ്യ സര്‍വേ നടത്തുന്ന കാര്യം പരിഗണിക്കമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി. മൂന്നാഴ്ചക്കകം വിഷയത്തില്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.എന്തുകൊണ്ടാണ് ഏലൂരില്‍ ആരോഗ്യ സര്‍വെ നടത്താത്തതെന്നും കോടതി ചോദിച്ചു. 2008ലാണ് അവസാനമായി ഏലൂര്‍ മേഖലയില്‍ ആരോഗ്യസര്‍വെ നടന്നത്.പെരിയാര്‍ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് കോടതി നിര്‍ദേശം നല്‍കിയത്