ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി. ലോ ഫ്‌ളോര്‍ ബസ് ഇടിച്ച് അപകടം.
ഡ്രൈവർക്കും കണ്ടക്ടർക്കും അഞ്ച് യാത്രക്കാർക്കും പരിക്കുണ്ട്.
കൊല്ലം: ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി. ലോ ഫ്‌ളോര്‍ ബസ് ഇടിച്ച് അപകടം. ഡ്രൈവർക്കും കണ്ടക്ടർക്കും അഞ്ച് യാത്രക്കാർക്കും പരിക്കുണ്ട്. കൊല്ലം ബൈപ്പാസിൽ നീരാവിൽ പാലത്തിന് സമീപത്തെ അടിപ്പാതയിൽ ബുധനാഴ്ച പുലർച്ചെ 4.30-നാണ് സംഭവം.ദേശീയ പാത നിർമാണത്തിനായുള്ള സാമഗ്രികളുമായി പോകുകയായിരുന്ന ലോറി പെട്ടന്ന് വലതുവശത്തേക്ക് തിരിച്ചതാണ് അപകടത്തിന് കാരണം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ അഞ്ച് യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഡ്രൈവർ ശിവദാസ്, കണ്ടക്ടർ സുമി എന്നിവരാണ് പരിക്കേറ്റ ബസ് ജീവനക്കാർ.