ധര്‍മടം പാലയാട് റിട്ട. അധ്യാപകനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
അമൃതം വീട്ടില്‍ ശശീന്ദ്രന്(58) ആണ് മരിച്ചത്

കണ്ണൂര്‍: ധര്‍മടം പാലയാട് റിട്ട. അധ്യാപകനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അമൃതം വീട്ടില്‍ ശശീന്ദ്രന്(58) ആണ് മരിച്ചത്.ഭാര്യയും മകളും പുറത്തുപോയ സമയത്ത് ഇയാള്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് ധര്‍മടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.