ജൂൺ ഒന്ന് വരെ കേരളാ ഖാദി ബോർഡിന്റെ വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്
ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ്
 
                                    പാലക്കാട്: ജൂൺ ഒന്ന് വരെ കേരളാ ഖാദി ബോർഡിന്റെ വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു. ഖാദി ഗ്രാമസൗഭാഗ്യ, കോട്ട മൈതാനം, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, തൃത്താല, കുമ്പിടി ഖാദി ഷോറുമുകളിലും മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി , മലക്കുളം, ചിതലി ഗ്രാമശിൽപ്പകളിലും ഖാദി കോട്ടൺ, സിൽക്ക്, മനില ഷർട്ടിങ്തു ണിത്തരങ്ങളും ഉന്ന കിടക്കകൾ, തേൻ മറ്റു ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഫോൺ: 0491 2534392.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            