റാന്നിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു
പത്തനംതിട്ട: റാന്നിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. അഗ്നി രക്ഷാസേന എത്തി തീയണച്ചു.മാരുതി സെന്‍ കാറാണ് കത്തിയത്. സംഭവ സമയം ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.