കരകൗശല വിദഗ്ദര്‍ക്കുളള ടൂള്‍കിറ്റ് ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപ. പ്രായപരിധി 60 വയസ്സ്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
തൃശ്ശൂർ : സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദര്‍ക്കുളള ടൂള്‍കിറ്റ് ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപ. പ്രായപരിധി 60 വയസ്സ്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. https://bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം ഇതേ വെബ് സൈറ്റില്‍ ലഭ്യമാണ്. അവസാന തീയ്യതി 2025 ജനുവരി 10. ഫോണ്‍: 0491 2505663.