പെരിയ ഇരട്ടക്കൊല, പ്രതികൾക്കുള്ള ശിക്ഷ ജനുവരി 3 ന്
പെരിയ ഇരട്ടക്കൊല കേസിൽ മുൻ എം എൽ എ അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നു മുതൽ എട്ടുവരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെ വിടുകയും ചെയ്തു. എറണാകുളം സി. ബി. ഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ ജനുവരി 3 ന് പ്രഖ്യാപിക്കും. 2019 ഫെബ്രുവരി 17 നായിയിരുന്നു നടന്നത്. രാത്രി 7.35 ഓടെ ബൈക്കിൽ സമരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ , കൃപേഷ് എന്നിവരെ വാഹനങ്ങളിൽ പിന്തുടർന്ന് രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്. സി. പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എം എൽ എ യുമായ കെ.വി. കുഞ്ഞിരാമൻ, കാഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ ഉൾപ്പെടെ 24 പ്രതികളാണുണ്ടായത്. എല്ലാവരും പാർട്ടി പ്രവർത്തകരാണ്. പ്രതികളിൽ 11 പേർ 2019 ഫെബ്രവരി 22 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊലയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രതികളുടെ കുടുംബങ്ങളെ സന്ദർശിക്കുകയും കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വിദേശത്തു നിന്ന് സമാഹരിക്കുകയും ചെയ്ത് കൊണ്ട് പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെടുകയും സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽ വരെ വാദിക്കുകയും ചെയ്തു. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി. വൈ. എസ് പി പ്രദീപ്കുമാർ സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി തള്ളിയ ശേഷമാണ് കേസ് സി. ബി. ഐ ക്ക് കൈമാറുന്നത്. 2023 ഫെബ്രവരി രണ്ടിനാണ് വിചാരണ തുടങ്ങുന്നത്. 294 സാക്ഷികളിൽ 154 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്. ആയുധങ്ങൾ ഉൾപ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഇവർ കുറ്റക്കാർ 1. പീതാംബരൻ ( സി.പി.എം മുൻ പെരിയ എൽസി അംഗം) 2. സജി സി. ജോർജ് 3. കെ.എം സുരേഷ് 4. കെ. അനിൽകുമാർ 5. ജിജിൻ 6. ആർ ശ്രീരാഗ് ക്രുട്ടു ) 7. എ അശ്വിൻ (അപ്പു) 8. സുബീഷ് (മണി) 9. ടി. രജ്ഞിത്ത് ( അപ്പു) 10. കെ മണികണ്ഠൻ (ഉദുമ മുൻ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ ) 11. എ.സുരേന്ദ്രൻ 12. കെ.വി കുഞ്ഞിരാമൻ (മുൻ ഉദുമ എം എൽ എ , സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം) 13. രാഘവൻ വെളുത്തോളി ( മുൻ പാക്കം ലോക്കൽ സെക്രട്ടറി) 14. കെ വി ഭാസ്ക്കരൻ ഇതിൽ ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു വെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 24 പ്രതികളിൽ 10 പേരെ വെറുതെ വിട്ടു.