അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ സൈനിക പോലീസ്) റിക്രൂട്ട്‌മെൻ്റ് റാലി ബാംഗ്ലൂരിൽ ജനുവരി 6,7 തീയതികളിൽ
വനിതാ ഉദ്യോഗാർത്ഥികൾക്കായി 06 ജനുവരി 2025 മുതൽ 07 ജനുവരി 2025 വരെ, ബാംഗ്ലൂരിലെ ജയനഗർ കിത്തൂർ റാണി ചെന്നമ്മ സ്റ്റേഡിയത്തിൽ നടക്കും
ന്യൂഡൽഹി : അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്) റിക്രൂട്ട്‌മെൻ്റ് റാലി കർണാടകം കേരളം ലക്ഷദ്വീപ് മാഹി കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത വനിതാ ഉദ്യോഗാർത്ഥികൾക്കായി 06 ജനുവരി 2025 മുതൽ 07 ജനുവരി 2025 വരെ, ബാംഗ്ലൂരിലെ ജയനഗർ കിത്തൂർ റാണി ചെന്നമ്മ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ ആർമിയിൽ വനിതാ ഉദ്യോഗാർത്ഥികളെ അഗ്നിവീർ ജനറൽ ഡ്യൂട്ടിയായി (വനിതാ മിലിട്ടറി പോലീസ്) എൻറോൾ ചെയ്യുന്നതിനാണ് റാലി നടത്തുന്നത്. ആർമിയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ റാലി വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നു.
ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയുടെ (സിഇഇ) ഫലം ഇതിനകം www.joinindianarmy.nic.in-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അഡ്മിറ്റ് കാർഡും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ റാലി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് www.joinindianarmy nic-ലെ അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ നിർദ്ദേശിക്കുന്നു. അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഉദ്യോഗാർത്ഥികൾ 2025 ജനുവരി 06-ന് ബാംഗ്ലൂരിലെ ജയനഗർ കിത്തൂർ റാണി ചെന്നമ്മ സ്റ്റേഡിയത്തിൻ്റെ ഗേറ്റ് നമ്പർ 2-ൽ നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
ഉദ്യോഗാർത്ഥികൾ ഏതെങ്കിലും കള്ളത്തരങ്ങൾക്കോ ഇടനിലക്കാർക്കോ ഇരയാകരുതെന്ന് നിർദ്ദേശിക്കുന്നു. ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിലെ (സിഇഇ) ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെയും റിക്രൂട്ട്‌മെൻ്റ് റാലിക്കിടെ നടത്തിയ പരീക്ഷകളെയും അടിസ്ഥാനമാക്കിയുള്ള മെറിറ്റിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.