അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

മുംബൈ: ഈ മാസം പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. 24,25 തീയതികളിലാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
ബാങ്ക് യൂണിയനുകളും ഇന്ത്യൻ ബാങ്ക് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ചീഫ് ലേബർ കമ്മീഷണർ ആണ് അനുരഞ്ജന ചർച്ച വിളിച്ചത്.
ഏപ്രിൽ മൂന്നാം വാരം തുടർച്ച ചർച്ച നടക്കും.