അടിമാലിയില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം
തമിഴ്നാട് തെങ്കാശി സ്വദേശികളായ കാളിച്ചാമി, ജോസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്

ഇടുക്കി : അടിമാലിയില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. തമിഴ്നാട് തെങ്കാശി സ്വദേശികളായ കാളിച്ചാമി, ജോസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഇവര്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ജോസ് പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. തുടര്‍ന്ന് അഗ്നി രക്ഷാസേനയും മറ്റ് തൊഴിലാളികളും ഉടനടി ഇരുവരേയും പുറത്തെടുത്തു.ഇവരെ അടിമാലിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നാണ് വിവരം.