വീടിനുമുകളിൽ മതിൽ ഇടിഞ്ഞുവീണ് കുട്ടികളടക്കം കുടുംബത്തിലെ 4 പേർ മരിച്ചു; അപകടം മംഗലാപുരത്ത്

കേരളം-കർണാടക അതിർത്തി പ്രദേശമായ ഉള്ളാൾ മദനി ന​ഗർ മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം.

വീടിനുമുകളിൽ മതിൽ ഇടിഞ്ഞുവീണ് കുട്ടികളടക്കം കുടുംബത്തിലെ 4 പേർ മരിച്ചു; അപകടം മംഗലാപുരത്ത്
4 people died when- the- wall -collapsed- on-top -of -the -house;

ബെം​ഗളൂരു: ​മംഗലാപുരത്ത് വീടിനുമുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കേരളം-കർണാടക അതിർത്തി പ്രദേശമായ ഉള്ളാൾ മദനി ന​ഗർ മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം.മം​ഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുക്കാനായത്. രക്ഷാപ്രവർത്തനം മണിക്കൂറുകൾ നീണ്ടു.ചൊവ്വാഴ്ച രാത്രി മുതൽ ഈ പ്രദേശത്ത് കനത്ത മഴയായിരുന്നു. കേരളത്തിലേതിന് സമാനമായി ദക്ഷിണ കന്നട മേഖലയിലും മഴ ശക്തമാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.