സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി 10 മാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍
വിടപറയും മുൻപേ നാലുപേർക്ക് പുതുജീവൻ പകർന്ന് പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം യാത്രയാകുന്നു. മല്ലപ്പള്ളി അക്ഷയ സംരംഭകനായ അരുണിന്റേയും ആലിന്റെയും മകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി റോഡപകടത്തില്‍ മരിച്ച 10 മാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍.കുഞ്ഞിന്റെ അവയവങ്ങള്‍ നാലുപേർക്ക് പുതുജീവനേകും.പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും മല്ലപ്പള്ളി അക്ഷയ സംരംഭകനായ അരുണിന്റെ മകളാണ് ആലിന്‍ ഷെറിന്‍ എബ്രഹാം.
മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.വൃക്കയും, കരളും, ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്.
കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കും.കുഞ്ഞിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും.


