കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം പോത്തന്‍കോട് ഇടത്തറ സ്വദേശി ശ്രീകല(61) ആണ് മരിച്ചത്.

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ഇടത്തറ സ്വദേശി ശ്രീകല(61) ആണ് മരിച്ചത്.ഇവര്‍ പുതിയ വീട് പണിതെങ്കിലും പഴയ വീടിന്റെ ചുമര് പൂര്‍ണമായും പൊളിച്ച് മാറ്റിയിരുന്നില്ല. ഈ ചുമര് ദേഹത്തേക്ക് ഇടിഞ്ഞുവീണാണ് അപകടം. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.