എൽ.പി./യു.പി. ടീച്ചർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാൻ ജൂൺ 29 വരെ സമയം അനുവദിച്ചു.

Jun 26, 2024
എൽ.പി./യു.പി. ടീച്ചർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
l-p-u-p-teacher-the-differently-abled-can-apply

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ എൽ.പി/യു.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികയ്ക്ക് നാലു ശതമാനം ഭിന്നശേഷിസംവരണം ബാധകമാണെന്നതിൽ സർക്കാർ വ്യക്തതവരുത്തിയതിനാൽ നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ ജൂൺ 29 വരെ സമയം അനുവദിച്ചു.ഇങ്ങനെ അപേക്ഷ സമർപ്പിക്കുന്നവർ എല്ലാ യോഗ്യതകളും 31.01.2024-നകം നേടിയതായിരിക്കണം. 30.12.2023-ലെ ഗസറ്റ് വിജ്ഞാപനപ്രകാരം എൽ.പി./യു.പി. സ്‌കൂൾ ടീച്ചർ തസ്തികയ്ക്ക് അപേക്ഷ സമർപ്പിച്ച മേൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അവരോ, മറ്റു ഭിന്നശേഷിവിഭാഗക്കാരോ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പുതുതായി അപേക്ഷ സമർപ്പിക്കുന്ന അർഹരായ ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ജൂൺ 29-നുശേഷം പ്രൊഫൈലിൽ ലഭ്യമാക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.