നെല്ലിയമ്പത്ത് വീട് കത്തിനശിച്ചു
എടപറ്റ സൽമയുടെ ലക്ഷം വീട് കോളനിയിലുള്ള വീടാണ് വെള്ളിയാഴ്ച പുലർച്ച 1.30ന് കത്തിനശിച്ചത്.
പനമരം: നെല്ലിയമ്പത്ത് വീട് കത്തിനശിച്ചു. എടപറ്റ സൽമയുടെ ലക്ഷം വീട് കോളനിയിലുള്ള വീടാണ് വെള്ളിയാഴ്ച പുലർച്ച 1.30ന് കത്തിനശിച്ചത്. സൽമ പാലക്കാട് വീട്ടുജോലിക്ക് പോകുന്നത് കാരണം താമസമില്ലായിരുന്നു. കഴിഞ്ഞ ആഴ്ചയാണു വീട്ടിലെത്തിയത്. ചൂട്കാരണം ഡൈനിങ് ഹാളിലാണ് രണ്ട് പിഞ്ചു കുട്ടികളോടൊപ്പം സൽമ ഉറങ്ങിയിരുന്നത്. തീപടരുന്നത് കണ്ട് മക്കളുമായി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു.ഭർത്താവ് കുഞ്ഞുട്ടി നേരത്തേ മരിച്ചിരുന്നു. അടുക്കള ഭാഗത്ത് നിന്നാന്നു തീപടർന്നത്. അയൽവാസികളും നാട്ടുകാരും വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന എത്തിയെങ്കിലും വീട് പൂർണമായും കത്തിനശിച്ചിരുന്നു. വീട്ടുപകരണങ്ങളും രേഖകളും നഷ്ടപ്പെട്ടു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.