അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതക്ക് കുറുകെ മെയിൻ പൈപ്പ് കൂറ്റൻ ജനസംഭരണിയിലേക്ക് എത്തിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുമെന്നും കുടിവെള്ള വിതരണം നിലക്കുമെന്നും ജലഅതോറിറ്റി
അരൂർ :അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതക്ക് കുറുകെ മെയിൻ പൈപ്പ് കൂറ്റൻ ജനസംഭരണിയിലേക്ക് എത്തിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുമെന്നും കുടിവെള്ള വിതരണം നിലക്കുമെന്നും ജലഅതോറിറ്റി .ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.അരൂർ - തുറവൂർ ഉയരപ്പാതയുടെ തൂണ് നേരത്തെ പൈപ്പുണ്ടായിരുന്ന സ്ഥലത്തു തന്നെ നിർമ്മിക്കേണ്ടത് കൊണ്ടാണ് മെയിൻ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടി വന്നത്.അഞ്ചാം തീയതി വരെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുമെന്നാണ് കരുതുന്നതെങ്കിലും അതിനു മുൻപ് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജല അതോറിറ്റി അധികൃതർ.