സമഗ്ര ശിക്ഷ കേരള ബി.ആർ.സി ഹോസ്ദുർഗ്ഗിന്റെ നേതൃത്വത്തിൽ ഓട്ടിസം കുട്ടികൾക്ക് വിവിധ തരം പരിശീലനം നൽകി
ളിയിലൂടെയും സന്തോഷനിർഭരമായ അന്തരീക്ഷം പ്രദാനം ചെയ്തും കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് ഒരുമാസത്തെ വൈവിദ്ധ്യങ്ങളായ പരിപാടിയുടെ ലക്ഷ്യം
നീലേശ്വരം: ശാരീരിക, മാനസിക ഉല്ലാസം പ്രധാനം ചെയ്യുന്നതിനായി സമഗ്ര ശിക്ഷ കേരള ബി.ആർ.സി ഹോസ്ദുർഗ്ഗിന്റെ നേതൃത്വത്തിൽ ഓട്ടിസം കുട്ടികൾക്ക് വിവിധ തരം പരിശീലനം നൽകി. കളിയിലൂടെയും സന്തോഷനിർഭരമായ അന്തരീക്ഷം പ്രദാനം ചെയ്തും കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് ഒരുമാസത്തെ വൈവിദ്ധ്യങ്ങളായ പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ചവരെ ഒരോ കുട്ടിക്കും ആവശ്യമായ സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി, യോഗ എന്നിവയും ഉച്ചയ്ക്ക് കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്ന കഥ പറച്ചിലും കളികളും നടക്കുന്നുണ്ട്. ബി.ആർ.സി സ്‌പെഷ്യലിസ്റ്റ് ടീച്ചർമാരായ രേഷ്മ, രേഖ, ബി.ആർ.സി. സ്പെഷ്യൽ എജ്യുക്കേറ്ററും സൈക്കോളജിസറുമായ സുമ, സി.ആർ.സി കോ ഓഡിനേറ്റർ സജീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.