ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു
തസ്തികകളുടെ പ്രവർത്തനപരവുമായ ആവശ്യകതൾ (Physical and Functionality Assessment) പരിശോധിച്ച് തയ്യാറാക്കിയ കരട് ലിസ്റ്റും പൊതുജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം : രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളുടെ കരടും 4 ശതമാനം സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയിട്ടുളള തസ്തികകളുടെ പ്രവർത്തനപരവുമായ ആവശ്യകതൾ (Physical and Functionality Assessment) പരിശോധിച്ച് തയ്യാറാക്കിയ കരട് ലിസ്റ്റും പൊതുജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.പൊതുജനങ്ങളിൽ നിന്നോ, സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ ഉളള ഏതൊരു അഭിപ്രായവും [email protected], [email protected] എന്നീ ഇ-മെയിൽ വിലാസങ്ങളിലോ RPwD Project Cell, Directorate of Social Justice, Vikas Bhavan, 5th Floor, PMG, Thiruvananthapuram - 691033 എന്ന പോസ്റ്റൽ വിലാസത്തിലോ മേയ് 21 ന് വൈകിട്ട് അഞ്ചു വരെ അറിയിക്കാം.