കെ-റെറയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Oct 5, 2024
കെ-റെറയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പ്ലസ് ടുകെജിടിഇ ഇംഗ്ലീഷ് (ഹയർ)മലയാളം (ലോവർ)കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്.  പ്രായം: 40 വയസിന് താഴെ. കമ്പ്യൂട്ടർടൈപ്പിങ് പരിജ്ഞാനമുള്ളവരും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ സമാന തസ്തികകളിൽ നിന്ന് വിരമിച്ചവരുമായ 62 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം : 25,000 രൂപ. താല്പര്യമുള്ളവർ ബയോഡാറ്റയോടോപ്പം യോഗ്യതപ്രായംപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിആറാം നിലട്രിനിറ്റി സെന്റർകേശവദാസപുരം ജങ്ഷൻപട്ടം പി.ഒ.തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം അപേക്ഷിക്കണം. ഫോൺ: 949768060004713501012.

Prajeesh N K MADAPPALLY