സെന്റ് ആന്റണീസിൽ നാഷണൽ സൈബർ ഫോറൻസിക് ആൻഡ് സൈബര്‍ സെക്യൂരിറ്റി ഗവേഷണ കേന്ദ്രം
ഇത്തരത്തിൽ ഒരു ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന ആദ്യ കോളജാണ് പെരുവന്താനം സെന്റ് ആന്റണീസ്.

പെരുവന്താനം: സെന്റ ആന്റണീസ് കോളജില്‍ നാഷണൽ സൈബർ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്സിന്റെ കീഴില്‍ ഗവേഷണ കേന്ദ്രം അനുവദിച്ചു. രാജ്യത്താകമാനം സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തിൽ ഗവേഷണങ്ങൾ നടത്തുന്നതിനാണ് ഗവേഷണ കേന്ദ്രം അനുവദിച്ചത്. കാർഷിക പിന്നോക്ക ജില്ലയായ ഇടുക്കിയിൽ ഇത്തരത്തിൽ ഒരു ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന ആദ്യ കോളജാണ് പെരുവന്താനം സെന്റ് ആന്റണീസ്.
നിലവിൽ സൈബര്‍ ഫോറന്‍സിക്കിന് മികച്ച പ്ലേസ്മെന്റോടു കൂടിയ ബിരുദ പ്രോഗ്രാമുകൾ ഉണ്ടായിരിക്കെ പുതിയ ഗവേഷണ കേന്ദ്രം വഴി ആഗോള തലത്തിലുള്ള ജോലി സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ സാധിക്കുമെന്ന് ഗവേഷണ കേന്ദ്രം ഡയറക്ടർ പി.കെ. സുഭാഷ് ബാബു, കോളജ് ചെയർമാൻ ബെന്നി തോമസ്, പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെന്റര്‍ കോഓർഡിനേറ്റർ സുപർണ രാജു എന്നിവര്‍ അറിയിച്ചു. അടുത്തമാസം ഗവേഷണകേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുമെന്ന് കോളജ് അധികാരികൾ അറിയിച്ചു