എറണാകുളം ജില്ലയിലെ മൂന്നു ഗ്രാമപഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 49 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കു ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തും
എറണാകുളം : ജില്ലയിലെ ചിറ്റാറ്റുകര, വാഴക്കുളം, ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്തുകളിലെ ഒഴിവു വന്ന മൂന്നുവാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടത്തും. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ തോപ്പ് എട്ടാംവാര്‍ഡ്, വാഴക്കുളം ഗ്രാമപഞ്ചായത്തിലെ മുടിക്കല്‍ എട്ടാം വാര്‍ഡ്, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തിലെ കൊടികുത്തുമല ഒമ്പതാം വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 49 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കു ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തും. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ(4) പുറപ്പെടുവിക്കും. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലായ് 11. സൂക്ഷ്മപരിശോധന ജൂലായ് 12. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. വോട്ടെടുപ്പ് ജൂലായ് 30. വോട്ടെണ്ണല്‍ ജൂലൈ 31 രാവിലെ 10ന്. ചിറ്റാറ്റുകര തോപ്പ് വാര്‍ഡില്‍ രണ്ടു ബൂത്തുകളിലായി ആകെ 1719 വോട്ടര്‍മാര്‍. ചൂര്‍ണിക്കര കൊടികുത്തുമല വാര്‍ഡില്‍ ആകെ വോട്ടര്‍മാര്‍ 1481. വാഴക്കുളം മുടിക്കല്‍ എട്ടാം വാര്‍ഡില്‍ ആകെ 1683 വോട്ടര്‍മാരുണ്ട്.