പന്തളം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു
എസ്എഫ്‌ഐ നടത്തിയ പായസ ചലഞ്ചിനിടെയായിരുന്നു എബിവിപിയുടെ ആക്രമണം.

തിരുവനന്തപുരം : പന്തളം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. എസ്എഫ്‌ഐ നടത്തിയ പായസ ചലഞ്ചിനിടെയായിരുന്നു എബിവിപിയുടെ ആക്രമണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായിരുന്നു എസ്എഫ്‌ഐ പായസ ചലഞ്ച് നടത്തിയത്.മുന്‍പും എസ്എഫ്‌ഐയെ ആക്രമിച്ച കേസുകളില്‍ പ്രതിയായ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണമെന്നും എസ്എഫ്‌ഐ പറഞ്ഞു. പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.