കനത്ത മഴയിൽ അട്ടത്തോട്ടിൽ വ്യാപകമായ നാശം
കനത്ത മഴയിൽ അട്ടത്തോട്ടിൽ വ്യാപകമായ നാശം. ഇരുപതിൽ അധികം വീടുകളുടെ മേൽക്കൂരകൾ തകർന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണു വൻ നാശം വിതച്ച കാറ്റ് വീശിയത്
സീതത്തോട് : കനത്ത മഴയിൽ അട്ടത്തോട്ടിൽ വ്യാപകമായ നാശം. ഇരുപതിൽ അധികം വീടുകളുടെ മേൽക്കൂരകൾ തകർന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണു വൻ നാശം വിതച്ച കാറ്റ് വീശിയത്. ചാലക്കയം–ളാഹ റോഡിൽ പ്ലാന്തോടിനു സമീപം മരങ്ങൾ വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കിഴക്കേക്കര, പടിഞ്ഞാറെക്കര ആദിവാസി കോളനിയിൽപ്പെട്ട വീടുകൾക്കാണു കനത്ത നാശം നേരിട്ടത്.ചെറിയവീട്ടിൽ ബിനോയി, കല്ലുങ്കൽ ഷിബു, പ്ലാമൂട്ടിൽ ബിനു, മാമൂട്ടിൽ പെരുമാൾ അയ്യപ്പൻ, മൈലാമൂട്ടിൽ കൃഷ്ണൻകുട്ടി, കല്ലുങ്കൽ ബിന്ദു, പാലമൂട്ടിൽ രജിനി,പൂവത്തോലിൽ രാധിക, മുറിഞ്ഞുകല്ലിൽ കുട്ടപ്പൻ, നെടുങ്ങലിൽ സുജൻ, കാട്ടാംകുന്നേൽ വാസുക്കുട്ടൻ, പുതുപ്പറമ്പിൽ രാധ, ഈറ്റയ്ക്കൽ രാജമ്മ, പുത്തൻപുരയ്ക്കൽ ബിന്ദു, വെള്ളച്ചി പുത്തൻപരുയ്ക്കൽ ജഗത, കല്ലുങ്കൽ മോഹനൻ എന്നിവരുടെ വീടുകളാണ് തകർന്നത്.ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴയ്ക്കൊപ്പം പെട്ടെന്നു കാറ്റും വീശുകയായിരുന്നുവെന്ന് മുൻ പഞ്ചായത്ത് അംഗം രാജൻ വെട്ടിക്കൽ പറഞ്ഞു.