സർവകലാശാല വാർത്തകൾ
കാലിക്കറ്റ്
കീം മോക് പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് (ഐ.ഇ.ടി) കോളജ് ആഭിമുഖ്യത്തില്‍ 2024 കീം പ്രവേശനപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കീം മോക് പരീക്ഷ നടത്തുന്നു. മേയ് 31ന് രാവിലെ 10.30 മുതല്‍ 1.30 വരെ ഓണ്‍ലൈനായാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cuiet.info, mocktest@cuiet.info, 9188400223. കീം എഴുതാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9567172591.
എം.ജി
പരീക്ഷ അപേക്ഷ
ജൂൺ 14ന് തുടങ്ങുന്ന രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാം(2022 അഡ്മിഷൻ റെഗുലർ, 2018, 2019, 2020, 2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2015, 2016, 2017 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ മൂന്നുവരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ഇന്റേൺഷിപ്പിന് അവസരം
കോട്ടയം: സെർബ് പ്രോജക്ടിൽ റെസിഡെൻസി ഇന്റേൺഷിപ്പിൽ രണ്ട് ഒഴിവുകളിലേക്കും ഫീൽഡ് ഇന്റേൺഷിപ്പിൽ 15 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. serbqss@mgu.ac.in എന്ന ഇ-മെയിലിൽ ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചുവരെ ബയോഡേറ്റ അയക്കാം.
ഫോൺ: 8714770906.