കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ ചിത്രം, കൗതുക കാഴ്ച നൽകുന്ന ചരിത്രാവശേഷിപ്പായി..

ക്ലോക്ക് ടവറിനു മുകളിൽ മകുടം ചാർത്തിയ അലങ്കാരവിളക്ക് ചന്ദ്രനാണ്. ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യവും മനോഹാരിതയുമാവാം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവാൻ കാരണം. വർഷങ്ങൾക്ക് മുൻപ് ഈ ചിത്രങ്ങൾ പകർത്തിയത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന വടകര മടപ്പള്ളി സ്വദേശി അനിൽ കുമാർ ഉപ്പാലക്കൽ ആണ്.

Jul 19, 2026
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ ചിത്രം, കൗതുക കാഴ്ച നൽകുന്ന ചരിത്രാവശേഷിപ്പായി..

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും പഴയ കാലത്ത് കിഴക്കോട്ട് നോക്കിയാൽ കാണുന്ന മനോഹരമായ ക്ലോക്ക് ടവർ, വർഷങ്ങൾക്ക് മുൻപ് 2019-ലെ ചിത്രം. ഈ ക്ലോക്ക് ടവർ ഏത് പ്ലാറ്റ്ഫോമിലാണ് നിൽക്കുന്നതെന്ന് അറിയില്ലെങ്കിലും ഈ ചിത്രം പഴമയുടെ ഓർമ്മ നിലനിർത്താനുള്ള നല്ലൊരു കാഴ്ചയായി മാറി. ഈ മഴയിൽ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ ടവറുകളിൽ ഒന്ന് വീണതിനു ശേഷം ഇപ്പോൾ എല്ലാം പൊളിച്ചു നീക്കികൊണ്ടിരിക്കുകയാണ്. അതോടെ നല്ലൊരു കാഴ്ചയും നമ്മളിൽ നിന്ന് മായുകയാണ്. ക്ലോക്ക് ടവറിനു മുകളിൽ മകുടം ചാർത്തിയ അലങ്കാരവിളക്ക്  ചന്ദ്രനാണ്. ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യവും മനോഹാരിതയുമാവാം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവാൻ കാരണം. വർഷങ്ങൾക്ക് മുൻപ് ഈ ചിത്രങ്ങൾ പകർത്തിയത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന വടകര മടപ്പള്ളി സ്വദേശി അനിൽ കുമാർ ഉപ്പാലക്കൽ ആണ്. പഴയ ഫോണിൽ എന്നോ നഷ്ടപ്പെട്ടു എന്ന് കരുതിയ ഈ ഫോട്ടോകൾ ഇതുവരെയും ആരെയും കാണിച്ചിരുന്നില്ല. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ പ്രചാരത്തിലാവുന്നതിനും എത്രയോ വർഷങ്ങൾക്കു മുൻപ് യാദൃശ്ചികമായി എടുത്ത ഈ ചിത്രം  അനിൽ കുമാർ ഉപ്പാലക്കലിന്റെ മാത്രം സ്വന്തവും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ കൈയ്യൊപ്പ് ചാർത്തിയതുമാണ്.
News:-
19-07-2026

Prajeesh N K MADAPPALLY