അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾ ഒരു സർക്കാരിനും കണ്ടില്ലെന്ന് നടിക്കാനാവില്ല - കെ. നീലകണ്ഠൻ എം.എൽ.എ

Jul 19, 2026
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾ ഒരു സർക്കാരിനും കണ്ടില്ലെന്ന് നടിക്കാനാവില്ല - കെ. നീലകണ്ഠൻ എം.എൽ.എ
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾ ഒരു സർക്കാരിനും കണ്ടില്ലെന്ന് നടിക്കാനാവില്ല - കെ. നീലകണ്ഠൻ എം.എൽ.എ

ജനങ്ങൾക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന മൂവായിരത്തോളം വരുന്ന അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ഒരു സർക്കാരിനും ആവില്ലെന്ന് കെ. നീലകണ്ഠൻ എം.എൽ.എ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് വെച്ച് നടന്ന അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർനേർസ് ( ഫേസ് ) കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷയ സേവന നിരക്ക് പുതുക്കി നൽകുക എന്നത് അക്ഷയ സംരംഭകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. രാഷ്ട്രീയത്തിനതീതമായി ചിന്തിച്ച് സേവന നിരക്ക് കാലാനുസൃതമായി പുതുക്കേണ്ടത് മാറി മാറി വരുന്ന സർക്കാരുകളാണ്. ന്യായമായ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിഞ്ഞ് നിൽക്കാൻ ഒരു സർക്കാരിനും ആവില്ല. കാഞ്ഞങ്ങാട് ഹൊസ്ദുർഗ്ഗ് കോ-ഓപ്പററ്റീവ് ബേങ്ക്ഹാളിൽ നടന്ന ഫേസ് ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.ഡി.എ. റഹ്‌മാൻ അധ്യക്ഷനായിരുന്നു. പ്രമോദ് കെ.റാം സ്വാഗതം പറഞ്ഞു. ഫേസ് സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ.പി. മുഖ്യ ഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അക്ഷയ സംരംഭകരുടെ മക്കളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. അക്ഷയ സംരംഭകർക്കുവേണ്ടി "എന്റെ ഭൂമി" എന്ന വിഷയത്തിൽ പ്രദീപ് മംഗലത്ത് ക്ലാസെടുത്തു. ജില്ലാ ജോ.സെക്രട്ടറി അരവിന്ദ് കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ മജ്ജുഷ പി.വി. സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ഫേസ് സംസ്ഥാന വൈസ് പ്രസിഡന്റ് നസീർ ആലപ്പുഴ, ഫേസ് അക്ഷയ കെയർ ചെയർമാൻ ജഫേഴ്സൻ മാത്യു, ഫേസ് സംസ്ഥാന നേതാക്കളായ ബിജു കെ, സുദിൽ മുണ്ടാണി ,അബ്ദുൾ നാസർ,സാമ്പു കെ.എസ്, ഫൈസൽ എ ,രവീന്ദ്രൻ മുള്ളേരിയ, ദയാനന്ദ മാട എന്നിവർ സംസാരിക്കും.