പ്ലസ് വൺ 120 അധിക ബാച്ച് അനുവദിച്ചു

Jul 24, 2026
പ്ലസ് വൺ 120 അധിക ബാച്ച് അനുവദിച്ചു

മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി. പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന ഉറപ്പാണ് ഇത് വഴി സർക്കാർ പാലിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം, ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Prajeesh N K MADAPPALLY