എംസിഎ റഗുലർ കോഴ്സ് പ്രവേശനം: ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഓഗസ്റ്റ് 2 നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കണം

Jul 30, 2024
എംസിഎ റഗുലർ  കോഴ്സ് പ്രവേശനം: ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു
mca-regular-course-admission-1st-phase-provisional-allotment-published

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എംസിഎ റഗുലർകോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഓഗസ്റ്റ് 2 നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കണം. അലോട്ട്മെന്റ്  ലഭിച്ചു ടോക്കൺ ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്‌മെന്റുകൾക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഓഗസ്റ്റ് 3 മുതൽ വരെ. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.