മാധ്യമ കോഴ്‌സിന് അപേക്ഷിക്കാം

Jan 16, 2026
മാധ്യമ കോഴ്‌സിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സിന് അപേക്ഷിക്കുന്നവരില്‍ നിന്ന് യോഗ്യരായവര്‍ക്ക് കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി 20 നകം കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരണങ്ങള്‍ https://mediastudies.cdit.org/ ല്‍ ലഭിക്കും. ഫോണ്‍ - 8547720167