ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം.

ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്

ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം.

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്ബി.എസ്.സി. എം.എൽ.റ്റിബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജിബി.എസ്.സി. ഒപ്‌റ്റോമെട്രിബി.പി.റ്റി.ബി.എ.എസ്സ്.എൽ.പി.ബി.സി.വി.റ്റി.ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജിബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പിബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജിബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജിബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് അടയ്ക്കുന്നത് ജൂൺ 15 വരെയും ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നത് ജൂൺ 17  വരെയുമാണ്.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം. ജനറൽഎസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.inഎന്ന വെബ്‌സൈറ്റിലും ലഭിക്കും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow

Prajeesh N K MADAPPALLY