സി.എ. ഫൗണ്ടേഷൻ ഫലം പ്രസിദ്ധീകരിച്ചു
91,900 വിദ്യാർഥികൾ അഭിമുഖീകരിച്ച പരീക്ഷയിൽ 13,749 പേർ യോഗ്യതനേടി

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ജൂണിൽ നടത്തിയ ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഫൗണ്ടേഷൻ കോഴ്‌സ് ഫലം പ്രസിദ്ധീകരിച്ചു.91,900 വിദ്യാർഥികൾ അഭിമുഖീകരിച്ച പരീക്ഷയിൽ 13,749 പേർ യോഗ്യതനേടി. ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റ് (ഐ.എസ്.എ.) പരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചു.