പി.ജി. മെഡിക്കല്‍ കേരള: മൂന്നാം അലോട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ മൂന്നുവരെ
രണ്ടാം ഘട്ടത്തിനുശേഷമുള്ള ഒഴിവുകളാണ് ഈ ഘട്ടത്തില്‍ നികത്തുക
തിരുവനന്തപുരം : കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കു നടത്തുന്ന അലോട്‌മെന്റിന്റെ മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം വീണ്ടും ലഭ്യമാക്കി.രണ്ടാം ഘട്ടത്തിനുശേഷമുള്ള ഒഴിവുകളാണ് ഈ ഘട്ടത്തില്‍ നികത്തുക. കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ് എന്നിവയില്‍ അനുവദിച്ച അധിക സീറ്റുകള്‍, ഒഴിവുള്ള കാറ്റഗറി സീറ്റുകള്‍ വ്യവസ്ഥകള്‍ പ്രകാരം പരിവര്‍ത്തനം ചെയ്യുമ്പോള്‍വരുന്ന ഒഴിവുകള്‍, കൗണ്‍സലിങ് പ്രക്രിയയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകള്‍ എന്നിവയും ഈ ഘട്ടത്തില്‍ നികത്തും.
കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ്, തൊടുപുഴ അല്‍ - അസര്‍ മെഡിക്കല്‍ കോളേജ്, എന്നിവയില്‍ അനുവദിച്ച അധിക സീറ്റുകള്‍ താത്കാലികമായി ഈ റൗണ്ടിലുണ്ട്.നിലവിലെ വേക്കന്‍സികള്‍ മാത്രം പരിഗണിക്കാതെ, അലോട്‌മെന്റ് ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് ഉറപ്പുള്ള സീറ്റുകള്‍ കൂടി പരിഗണിച്ച് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. പുതിയ ഓപ്ഷനുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. മുന്‍ഘട്ടങ്ങളിലേക്ക് രജിസ്റ്റര്‍ചെയ്ത ഓപ്ഷനുകള്‍ പരിഗണിക്കില്ല.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ 27.1.2025-ന് പ്രസിദ്ധപ്പെടുത്തിയ പി.ജി. മെഡിക്കല്‍ 2024 കേരള മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഇന്‍-സര്‍വീസ് അപേക്ഷകര്‍ക്കും.ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചുവരെ പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. സര്‍വീസ് ക്വാട്ട അപേക്ഷകരുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. മൂന്നാം റൗണ്ടില്‍ പങ്കെടുക്കുന്ന എല്ലാവരും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് പുതുതായി
പ്രവേശനം ലഭിച്ച സീറ്റ്, പിഴ നല്‍കാതെ ഒഴിയാന്‍ രണ്ടിന് വൈകീട്ട് അഞ്ച് വരെ അവസരമുണ്ട്. ഈ സമയപരിധിക്കു ശേഷം സീറ്റ് ഉപേക്ഷിക്കുന്നവരെ, അവര്‍ മൂന്നാം ഘട്ടത്തിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം റൗണ്ടിലേക്കും തുടര്‍ റാണ്ടുകളിലേക്കും പരിഗണിക്കുന്നതല്ല. അവരില്‍ നിന്നും വ്യവസ്ഥകള്‍ പ്രകാരമുള്ള പിഴ ഈടാക്കും.
മൂന്നാം ഘട്ട അലോട്‌മെന്റ് അഞ്ചിന് പ്രഖ്യാപിക്കും. കോളേജില്‍ ബന്ധപ്പെട്ട രേഖകളുമായി റിപ്പോര്‍ട് ചെയ്ത്, ഫീസടച്ച്, പ്രവേശനം നേടാന്‍ ആറ് മുതല്‍ ഒന്‍പതിന് വൈകിട്ട് നാല് വരെ സമയം ഉണ്ടാകും.
• മൂന്നാം ഘട്ടത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത് ഓപ്ഷനുകള്‍ നല്‍കിയവര്‍ക്ക് ഇതില്‍ അലോട്‌മെന്റ് ലഭിക്കാത്ത പക്ഷം, അവര്‍ക്ക് തുടര്‍ന്നുള്ള സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാകും
• മൂന്നാം ഘട്ടത്തില്‍ അലോട്മെന്റ് ലഭിക്കുന്നവര്‍ക്ക് നേരത്തേ അനുവദിച്ച സീറ്റിന്‍മേല്‍ ഒരു അവകാശവും ഉണ്ടായിരിക്കില്ല
• പ്രവേശനം നേടിയാലും ഇല്ലെങ്കിലും, മൂന്നാം റൗണ്ടില്‍ അലോട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാകില്ല• മൂന്നാം ഘട്ടത്തിനു ശേഷമുള്ള ഒഴിവുകള്‍, സ്‌ട്രേ വേക്കന്‍സി റൗണ്ട് അലോട്‌മെന്റിലൂടെ നികത്തും. സ്‌ട്രേ റൗണ്ടിലേക്ക് പുതിയ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും.