കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്റ് ലഭിച്ചവർ മാന്‍ഡേറ്ററിഫീസ് അടച്ച് അലാട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. ഫീ പേയ്മെന്റ് നടത്തിയ ശേഷം മാന്‍ഡേറ്ററി ഫീ റെസിപ്റ്റ് ലഭ്യമായവരെ മാത്രമേ തുടര്‍ അലാട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.

Jun 21, 2024
കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2024-25 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.


അലോട്ട്മെന്റ് ലഭിച്ചവർ  മാന്‍ഡേറ്ററിഫീസ് അടച്ച്
അലാട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. 
 ഫീ പേയ്മെന്റ് നടത്തിയ ശേഷം മാന്‍ഡേറ്ററി ഫീ റെസിപ്റ്റ് ലഭ്യമായവരെ മാത്രമേ തുടര്‍
അലാട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. 

മാന്‍ഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 25- ന് വൈകിട്ട് 5 മണി വരെ ലഭ്യമാവും .

ഫീ:  Rs. 540
( Rs 135 for SC/ST / OBC communities eligible for educational concessions as is given to OEC)

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നിർബന്ധമായും ഫീസ് അടക്കണം, ഇല്ലെങ്കിൽ അഡ്മിഷൻ നഷ്ടമാകും*

അലോട്ട്മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്.

ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 21.06.2024 മുതല്‍ 24.06.2024 ന് വൈകിട്ട് 5 മണി വരെയുള്ള എഡിറ്റിംങ് സൗകര്യം ഉപയാഗിച്ച് മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദാക്കണം.

ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതാടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ്നഷ്ടപ്പെടുന്നതും അത് യാതാരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായാ പൂര്‍ണമായാ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കാവുന്നതിനോ പുതിയ കാളേജോ കോഴ്സുകളോ, കൂട്ടിച്ചേർക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കില്ല.


ഹയര്‍ ഓപ്ഷന്‍ റദ്ദാക്കുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.രണ്ടാം അലോട്ട്മെന്റിനു ശേഷമേ  കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ. 

എയ്ഡഡ് കാളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക്
എയ്ഡഡ് പ്രാഗ്രാമുകളുടെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെടുന്നതിനായുള്ള ഓൺലൈന്‍ റിപ്പാര്‍ട്ടിങ് സൗകര്യം 21.06.2024 മുതൽ 24.06.2024 ന് വൈകിട്ട് 5 മണിവരെ സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും ഇപ്രകാരം റിപ്പാര്‍ട്ട് ചെയ്ത വിദ്യാര്‍ത്ഥികളെ
മാത്രമേ എയ്ഡഡ് കാളേജുകളിലെ എയ്ഡഡ് പ്രാഗ്രാമുകളിലെ കമ്മ്യൂണിറ്റി ക്വാട്ട
പ്രവേശനത്തിനായി പരിഗണിക്കുകയുള്ളു. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനായി ആഗ്രഹിക്കുന്നവർ ഇപ്രകാരം ഓൺലൈന്‍ റിപ്പാര്‍ട്ടിണ്ട് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രം 
സന്ദർശിക്കുക 


അക്ഷയ  ന്യൂസ്‌ കേരള ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക 
https://play.google.com/store/apps/details?id=com.akshayanewskerala.app

Prajeesh N K MADAPPALLY