അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.

Jun 21, 2024
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൻ്റെ ഭാഗമായി  കാഞ്ഞങ്ങാട് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.

                അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൻ്റെ ഭാഗമായി കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന കുട്ടയോട്ടം കാഞ്ഞങ്ങാട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സമാപിക്കും. ജൂൺ 23 ന് രാവിലെ 9 മണിക്കാണ് കൂട്ടായോട്ടം ആരംഭിക്കുക. ജില്ലാ ഒളിമ്പിക് അസോസിയേഷനാണ് ഈ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. വിവിധ കായിക അസോസിയേഷനുകളും സംഘടകളും വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കും. 33 മത് ഒളിമ്പിക്സ് കായിക മത്സരങ്ങൾ 2024 ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ ഫ്രാൻസിലെ പാരീസിൽ വെച്ച് നടക്കുകയാണ്. അതിന് മുന്നോടിയായി ആണ് ഈ വർഷത്തെ അന്താരാഷ്ട്ര ഒളിമ്പിക് ദിനമായ ജൂൺ 23 ന് സംസ്ഥാന തലത്തിലും ജില്ലകളിലും കൂട്ട ഓട്ടം സംഘടിപ്പിക്കുന്നത്. തീരുമാനിച്ചത്. സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക് കായിക മേളയുടെ സന്ദേശം മുഴുവൻ പേരിലും വിശേഷിച്ച് വിദ്യാത്ഥികളിൽ എത്തിക്കുക എന്നത് പ്രാധാന്യമർഹിക്കുന്നു. പാരിസ് ഒളിമ്പിക്സ‌് 2024ൻ്റെ ചിഹ്നം, ഫ്രാൻസ് പതാകയുടെ നിറമുള്ള ഒരു ഒളിമ്പിക് ഫ്രൈജ് ആണ് നീല, വെള്ള, ചുവപ്പ് നിറങ്ങൾ . പരമ്പരാഗത ചെറിയ ഫ്രിജിയൻ തൊപ്പികളെ അടിസ്ഥാനമാക്കിയാണ് ചിഹ്നം നിർവ്വചിച്ചിരിക്കുന്നത്. പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളെ ആശിർവദിക്കുന്ന 'ചിയർ ഫോർ ഇന്ത്യ' യിൽ പങ്കാളികളാകാനും ഈ കൂട്ടയോട്ടം സഹായകമാകും. കാഞ്ഞങ്ങാട് നടക്കുന്ന കൂട്ടയോട്ടത്തിൽ ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ഇ ഭാസ്കരൻ, അന്താരാഷ്ട്ര ഡിസ്ക്കസ് ത്രോ താരം കെ.സി. സർവ്വാൻ, ഒളിമ്പിയൻ കെ എസ്സ് മാത്യു, അന്തർദേശീയ വോളിബോൾ താരങ്ങളായ അഞ്ജു ബാലകൃഷണൻ, ശ്രുതി മോൾ, വിൻസി ജോർജ്, ഭാഗ്യലക്ഷ്മി, എയിഞ്ചൽ, ഫുട്ബോൾ താരങ്ങളായ എം. സുരേഷ്, വിജയകുമാർ കബഡി താരങ്ങളായ ജഗദീഷ് കുമ്പള, മനോജ്, ഷോട്ട്പുട്ട് താരം അനുപ്രിയ, അത് ലറ്റിക്‌സ് കോച്ച് സി ഗിരീഷ് തുടങ്ങി നിരവധി നാഷണൽ താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളും കൂട്ടയോട്ടത്തിൽ പങ്കെടുകും. വാർത്ത സമ്മേളനത്തിൽ ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി അച്ചുതൻ മാസ്റ്റർ, കെ. വിജയകൃഷ്ണൻ മാസ്റ്റർ ,എം കെ രാജശേഖരൻ ,അനിൽ കുമാർ ,എം.കുഞ്ഞബ്ദുള്ള എന്നിവർ സംബന്ധിച്ചു.