ഐസിസി ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച

ദുബായി : ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. 50 റൺസെത്തുന്നതിനു മുമ്പേ അഞ്ചു മുൻനിര വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്. 12 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. ആറു റൺസുമായി തൗഹിദ് ഹൃദോയിയും ആറു റൺസുമായി ജാക്കർ അലിയുമാണ് ക്രീസിൽ.
25 റൺസെടുത്ത ഓപ്പണർ തൻസിദ് ഹസന് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സൗമ്യ സർക്കാർ (പൂജ്യം), നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ (പൂജ്യം), മെഹിദി ഹസൻ മിറാസ് (അഞ്ച്), മുഷ്ഫിഖുർ റഹീം (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമിയും അക്സർ പട്ടേലും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഹർഷിത് റാണ ഒരു വിക്കറ്റ് വീഴ്ത്തി.