പാ​രീ​സ് ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ 4x400 മീ​റ്റ​ര്‍ റി​ലേ പു​രു​ഷ ടീ​മും വ​നി​താ ടീ​മും

ജൂ​ലൈ 26 മു​ത​ല്‍ ഓ​ഗ​സ്റ്റ് 11 വ​രെ​യാ​ണ് പാ​രീ​സ് ഒ​ളിം​പി​ക​സ്.

May 6, 2024
പാ​രീ​സ് ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ 4x400 മീ​റ്റ​ര്‍ റി​ലേ പു​രു​ഷ ടീ​മും വ​നി​താ ടീ​മും
dia-s-4x400m-with-three-malayalis-qualifies-for-paris-olympics-terra-relay-men-s-team-and-women-s-team

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ 4x400 മീ​റ്റ​ര്‍ റി​ലേ പു​രു​ഷ ടീ​മും വ​നി​താ ടീ​മും പാ​രീ​സ് ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി. മ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, അ​മോ​ജ് ജേ​ക്ക​ബ് എ​ന്നി​വരെക്കൂ​ടാ​തെ തമിഴ്നാടിന്‍റെ ആരോഗ്യരാ​ജീ​വും ഉ​ള്‍​പ്പെ​ട്ട പു​രു​ഷ ടീം ​ആ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.മൂ​ന്ന് മി​നി​റ്റ് 3.23 സെ​ക്ക​ന്‍​ഡി​ലാ​ണ് പു​രു​ഷ ടീം ഫി​നി​ഷ് ചെ​യ്ത​ത്. ര​ണ്ട് മി​നി​റ്റ് 59.95 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.റു​പ​ല്‍ ചൗ​ദ​രി, എം ​ആ​ര്‍ പൂ​വ​മ്മ, ജ്യോ​തി​ക സി​രി ദ​ണ്ടി, സു​ഭ വെ​ങ്കി​ടേ​ഷ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ വ​നി​ത ടീം ​മൂ​ന്ന് മി​നി​റ്റ് 29.35 സെ​ക്ക​ന്‍​ഡി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. മൂ​ന്ന് മി​നി​റ്റ് 28.54 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത ജ​മൈ​യ്ക്ക​യാ​ണ് ഒ​ന്നാ​മ​ത്. ആ​ദ്യ റൗ​ണ്ടി​ല്‍ വ​നി​ത ടീം ​അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു.വേ​ള്‍​ഡ് അ​ത്‌ല​റ്റി​ക്സ് റി​ലേ​സ് ര​ണ്ടാം റൗ​ണ്ട് ഹീ​റ്റ്‌​സി​ല്‍ ര​ണ്ടാ​മ​താ​യി ഇ​ന്ത്യ​യു​ടെ പു​രു​ഷ-​വ​നി​താ ടീ​മു​ക​ള്‍ ഫി​നി​ഷ് ചെ​യ്ത​തോ​ടെ​യാ​ണ് യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്. ര​ണ്ടാം റൗ​ണ്ടി​ലെ മൂ​ന്ന് ഹീ​റ്റ്‌​സി​ലും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ത്ത് എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് യോ​ഗ്യ​ത ല​ഭി​ക്കു​ന്ന​ത്.ജൂ​ലൈ 26 മു​ത​ല്‍ ഓ​ഗ​സ്റ്റ് 11 വ​രെ​യാ​ണ് പാ​രീ​സ് ഒ​ളിം​പി​ക​സ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.