സൂര്യകുമാര്‍ ട്വന്റി20 നായകന്‍; ഏകദിന പരമ്പരയില്‍ രോഹിത്തും കോഹ്‌ലിയും കളിക്കും, സഞ്ജുവും ടീമില്‍

Jul 19, 2024
സൂര്യകുമാര്‍ ട്വന്റി20 നായകന്‍; ഏകദിന പരമ്പരയില്‍ രോഹിത്തും കോഹ്‌ലിയും കളിക്കും, സഞ്ജുവും ടീമില്‍

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ഏകദിന പരമ്പരകള്‍ക്കുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി20യില്‍ ഭാരതത്തെ നയിക്കുന്നത് സൂര്യകുമാര്‍ യാദവ് ആയിരിക്കും.

ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് മത്സര ട്വന്റി20 പരമ്പരയാണ് കളിക്കുക. ആഴ്‌ച്ചകള്‍ക്ക് മുമ്പ് ട്വന്റി20 ലോക കപ്പ് സമാപിച്ചതിന് പിന്നാലെ കിരീടം നേടിക്കൊണ്ട് ഭാരത നായകന്‍ രോഹിത് ശര്‍മ ട്വന്റി20 മതിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സൂര്യകുമാറിനെ പുതിയ നായകനാക്കി ടീമിനെ പ്രഖ്യാപിച്ചത്.

രോഹിത്തിനൊപ്പം വിരാട് കോഹ്‌ലിയും ട്വന്റി20 ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ചതാണ്. പക്ഷെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കുന്നുണ്ട്.

ഭാരതട്വന്റി20 ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാജ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ് അര്‍ഷദീപ് സീങ്ങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഏകദിന ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍(ഉപനായകന്‍), വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിങ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ. ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് വീതം ട്വന്റി20യും ഏകദിനവും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.