ഡെപ്യൂട്ടേഷൻ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പിനു കിഴിലുള്ള ജില്ലാ ശുചിത്വ മിഷനുകളിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവരുമായ ജിവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കാസർഗോഡ്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, കൊല്ലം എന്നി അഞ്ചു ജില്ലകളിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി.) തസ്തികയിൽ ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഒൻപതു ജില്ലകളിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യു.എം) തസ്തികയിൽ ഓരോ ഒഴിവിലെക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി.) തസ്തികയിൽ അപേക്ഷിക്കുന്നവർ 39,300-83,000 എന്ന ശമ്പള സ്‌കെയിലിൽ സർക്കാർ മേഖലയിൽ സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന മേഖലയിൽ താൽപര്യവും കഴിവും ഉള്ളവർ ആയിരിക്കണം. സർക്കാർ അംഗികൃത സ്ഥാപനത്തിൽ നിന്നും ജേണലിസത്തിൽ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ/ ബിരുദം, എം.എസ്.ഡബ്ല്യ എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയവും ഉള്ളവർക്ക് മുൻഗണന നൽകും. അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43,400-91,200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്നവരും സയൻസ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമോ/ ബിരുദം ഉള്ളവരും ആയിരിക്കണം. എൻജിനീയറിങ് യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന നൽകും. താല്പര്യമുള്ള അപേക്ഷകർ കെഎസ്ആർ പാർട്ട് 1 റുൾ 144 പ്രകാരമുള്ള അപേക്ഷയിൽ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ആഗസ്റ്റ് 14ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്‌സ്, നാലാംനില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ തപാൽ മുഖേനെയോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.


