ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് ആഗസ്റ്റ് 10വരെ അപേക്ഷിക്കാം
സർക്കാർ/ സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും ആറു ലക്ഷം വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിനു സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി(എച്ച്) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് ആഗസ്റ്റ് 10വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.egrantz.kerala.gov.in പോർട്ടൽ സന്ദർശിക്കാം. ഫോണ്‍-0495 2377786


