സ്പോട്ട് അഡ്മിഷൻ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രണ്ടു വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 30, 31 തീയതികളിൽ അതാതു സ്ഥാപനങ്ങളിൽ സ്പോട്ട് അഡ്മിഷൻ നടക്കും. ഒഴിവുകൾ നികത്തുന്നതിനായി നിലവിൽ അപേക്ഷിച്ചിട്ടില്ലാത്തവർക്കും പുതിയതായി ജൂലൈ 29 വരെ https://gci.polyadmission.org/ ലെ വൺ ടൈം രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റം ആഗ്രഹിക്കുന്നവർക്കും പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രിക്കുന്നവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. നിലവിൽ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ളവർ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതി.


