നാഷണൽ പെൻകാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ നോഹ ആർ ഗോകുൽന് സ്വർണ്ണ മെഡൽ .
മഹാരാഷ്ട്രയിൽ വെച്ച് നടന്ന14 മത് നാഷണൽ പെൻകാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ സിംഗ കാറ്റഗറിയിൽ മലയാളിയായ നോഹ ആർ ഗോകുൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. നോഹ ആർ ഗോകുൽ കർണാടക സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ്ദേശീയ തല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കോച്ചുമാരായ ഫാസിൽ, സച്ചിൻ എന്നിവരുടെ പരിശീലനത്തിലാണ് നോഹ ഈ നേട്ടം കൈവരിച്ചത്. . നോഹ ആർ ഗോകുൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് അനന്തംപള്ളയിലെ ഗോകുൽ എം എം രജ്ഞിനി ദമ്പതികളുടെ മകനാണ്.


