"തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും."
കേരളത്തിന്റെ പ്രിയ താരം സൂപ്പർസ്റ്റാർ മോഹൻലാൽ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു .അതെ കെട്ടവർക്കെല്ലാം
ആ മാലാഖ കുഞ്ഞിന്റെ വേർപാടിൽ തീർത്താൽ തീരാത്ത വേദനയുണ്ട് ...ആലിന്റെ മാതാപിതാക്കളോട് അനുകമ്പയും ...പക്ഷെ ആ മഹാപിതാക്കൾ ഇന്ന് ലോകത്തിന്റെ നെറുകയിലാണ് ,തീരാ വേദനയിലും സഹജീവി സ്നേഹത്തിലൂടെ നാലു ജീവനുകൾക്ക് തുണയേകാൻ സാധിച്ചതിൽ .
മല്ലപ്പള്ളി അക്ഷയ സംരംഭകനായ അരുണും ടീച്ചറായ ഷെറിനും ആശ്വസിക്കാം തങ്ങളുടെ മകളുടെ ജീവൻ തുടിക്കുന്ന ഓർമ്മകൾ അവരിലൂടെ ജീവിക്കുമല്ലോ എന്നോർത്ത് .മാലോകരുടെ എല്ലാം പ്രാർത്ഥനയിൽ ആ പൊന്നോമന ആലിനും അരുണും ഷെറിനും എന്നുമുണ്ടായിരിക്കും .
മോഹൻലാൽ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു.....
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.