സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് നിയമനം
പെരുമണ്ണ ഗ്രാമപഞ്ചായത്തിന് കീഴിൽ ബഡ്സ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 17ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തും. സ്‌പീച്ച് തെറാപ്പിസ്റ്റ് യോഗ്യത- ബി. എ. എസ്. എൽ. പി. /എം. എ. എസ്. എൽ. ടി (ആർ. സി. ഐ. രജിസ്ട്രേഷൻ) ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത - ബി. പി. ടി. അല്ലെങ്കിൽ എം. പി. ടി. പ്രായപരിധി 18നും 40 നും മദ്ധ്യേ. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0 4 9 5 2 4 3 1 8 8 0


