അഭിമുഖം
നാഷണൽ ആയുഷ് മിഷൻ, കാസർഗോഡ് ജില്ലയിൽ ഒഴിവുള്ള മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഹയർ സെക്കൻഡറി വിജയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കാസർഗോഡ് ഡി.പി.എം.എസ്.യുവിൽ (പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രി, എ ബ്ലോക്ക്, രണ്ടാംനില) ഒക്ടോബർ 29 രാവിലെ 10ന് എത്തിച്ചേരണം. വിവരങ്ങൾക്ക്: 0467-2288106.


