വരവൂര്‍ വ്യവസായ പാര്‍ക്ക്; അപേക്ഷ ക്ഷണിച്ചു
വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള വരവൂര്‍ വ്യവസായ എസ്റ്റേറ്റില്‍ ഉല്‍പ്പാദന മേഖലയില്‍ സംരംഭം ആരംഭിക്കുന്നതിന് ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ വ്യവസായ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രകൃതി സൗഹൃദ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിക്കുക. കാര്‍ഷികാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, സി.എന്‍.സി, ഇലക്ട്രോണിക്‌സ് തുടങ്ങിയ സംരംഭങ്ങള്‍ക്ക് മുന്‍ഗണന. ഫീസ് - 5515 രൂപ, ഇ.എം.ഡി - 10000 രൂപ. സ്ഥലം ആവശ്യമുള്ള സംരംഭകര്‍ www.industry.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ആവശ്യമായ പ്ലോട്ടിന് അനുസൃതമായ കെട്ടിടത്തിന്റെ പ്ലാന്‍ ഉള്‍പ്പെടുത്തിയ സൈറ്റ് പ്ലാനും, സ്ഥാപന ഘടന തെളിയിക്കുന്ന രേഖകള്‍, പ്രോജക്ട് റിപ്പോര്‍ട്ട്, ഫീസ് അടച്ച ചലാന്‍ പകര്‍പ്പ് എന്നിവും സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത്, അസല്‍ ചലാന്‍ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 13 നകം ലഭ്യമാക്കണം. ഫോണ്‍: 0487 2361945, 2360847.