മത്സര പരീക്ഷ പരിശീലന ധനസഹായം

Oct 27, 2026
മത്സര പരീക്ഷ പരിശീലന ധനസഹായം

പിന്നാക്ക സമുദായത്തിൽപ്പെട്ട (ഒബിസി) ഉദ്യോഗാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ഗേറ്റ് / മാറ്റ്, യുജിസി-നെറ്റ് / ജെആർഎഫ് മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിനാണ് ധനസഹായം. നവംബർ 20നകം https://egrantz.kerala.gov.in/ ൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുക